
ആലപ്പുഴ : കുട്ടനാട് ഏഴാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈനകരി പഞ്ചായത്ത് 5-ാം വാർഡ് ചേന്നങ്കരി ചാലച്ചിറ വീട്ടിൽ റെജിമോന്റെയും മനീഷയുടെയും മകൾ ആർ.നിരഞ്ജന ആണ് മരിച്ചത്. കുട്ടമംഗലം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർഥിനിയാണ്.
ചൊവ്വാഴ്ച വൈകിട്ട് സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണു സംഭവം. മാതാപിതാക്കൾ ജോലിക്കു പോയിരിക്കുകയായിരുന്നു. മുത്തശ്ശി മാത്രമാണു വീട്ടിലുണ്ടായിരുന്നത്. വീട്ടിലെത്തിയ ശേഷം മുറിയിൽ കയറിയ കുട്ടിയെ പുറത്തേക്കു കാണാത്തതിനെ തുടർന്നു മുറിയ്ക്കുള്ളിൽ നോക്കിയപ്പോൾ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തി. ഉടൻ ബന്ധുക്കളെ വിളിച്ചുവരുത്തി കൈനകരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പുളിങ്കുന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും, ഇൻസ്പെക്ടർ കോടതി ആവശ്യത്തിനു പോയതിനാൽ ജില്ലാ പൊലീസ് മേധാവിയുടെയും അമ്പലപ്പുഴ ഡിവൈഎസ്പിയുടെയും നിർദേശാനുസരണം നെടുമുടി ഇൻസ്പെക്ടർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി