Spread the love

രാജീവ് രവി സംവിധാനം ചെയ്യുന്ന ‘കുറ്റവും ശിക്ഷയും’ എന്ന പുതിയ ചിത്രത്തിന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ആസിഫ് അലി നായകനായ ചിത്രത്തിൽ ഷറഫുദ്ധീൻ, സണ്ണിവെയ്ൻ, തുടങ്ങിയവരും വേഷമിടുന്നുണ്ട്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്റേതാണ് കഥ. മാധ്യമപ്രവർത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബിതോമസും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

മനുഷ്യന് എന്തും ശീലമാകും, മയിരൻ എന്നാണ് ചിത്രത്തിന്റെ പോസ്റ്ററിൽ പറയുന്നത്. ഇതേ വാചകം ഇംഗ്ലിഷിൽ എഴുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. കാസർകോട് ജില്ലയിൽ നടന്ന കുപ്രസിദ്ധമായ ഒരു കവർച്ചയും തുടരന്വേഷണവുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. പോലീസ് ത്രില്ലറായാണ് ചിത്രമൊരുക്കുന്നത്.

Leave a Reply