Spread the love

പാലക്കാട്∙ മലമ്പുഴ ഡാമിലെ ചെളിയിൽ കുട്ടിയാന കുടുങ്ങി. കവ ഭാഗത്ത് വെള്ളം കുടിക്കാനിറങ്ങിയ ആനയാണ് കുടുങ്ങിയത്. ഓലമടൽ കൊണ്ട് വഴിയൊരുക്കി വനംവകുപ്പ് കുട്ടിയാനയെ കരയ്ക്കുകയറ്റി.

രാവിലെ ഏഴരയോടെയാണു സംഭവം വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ വളരെ വേഗത്തിൽ തന്നെ സ്ഥലത്തെത്തി കുട്ടിയാനയെ രക്ഷിക്കാനുള്ള നീക്കം തുടങ്ങി. കാട്ടാനക്കൂട്ടം കരയിൽ തന്നെ തമ്പടിച്ചിരുന്നതായി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ വാളയാര്‍ റേഞ്ച് ഓഫിസർ അറിയിച്ചു. വെറ്ററിനറി സർജന്റെ നിർദേശപ്രകാരമായിരുന്നു ഓലമടൽ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply