Spread the love

വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉടമസ്ഥാവകാശം നല്‍കുന്നത് പരിഗണനയിലെന്ന് കുവൈത്ത്.


കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്കു റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉടമസ്ഥാവകാശം നൽകുന്നത് ആലോചിക്കുന്നു.വർഷങ്ങളായി വിവിധ മേഖലകളിൽ നിന്നുയർന്ന ആവശ്യം പരിഗണിക്കുന്നതിന് സർക്കാർ ആലോചിക്കുന്നു. കുവൈത്തിൽ നിന്നും വലിയ തോതിൽ വിദേശികൾ ഒഴിഞ്ഞു പോയതോടെ റിയൽ എസ്റ്റേറ്റ് മേഖല വൻ തകർച്ച നേരിടുന്നതായി റിയൽ എസ്റ്റേറ്റ് യൂണിയൻ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് പുതിയ ആലോചന.
അതേസമയം കുവൈത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വിദേശ നിക്ഷേപത്തിന് അവസരമൊരുക്കുന്നത് ആലോചനയിലെന്നാണ്
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.എന്നാൽ റിയൽ എസ്റ്റേറ്റ് വികസനത്തിനാവശ്യമായ ഭവന നയ പരിഷ്കരണത്തിനാണ് സർക്കാർ ആലോചിക്കുന്നത്. മേഖലയിൽ നിക്ഷേപം വർധിക്കുന്നത് സാമ്പത്തിക വികസനത്തിന് വലിയ മുതൽക്കൂട്ടാകുമെന്നും, സാമ്പത്തിക വ്യവസ്ഥക്ക് കരുത്ത് നൽകുമെന്നുമാണ് വിലയിരുത്തൽ.
വിദേശികൾ വലിയതോതിൽ കുവൈത്ത് വിട്ടതോടെ റിയൽ എസ്റ്റേറ്റ് മേഖല വലിയ മാന്ദ്യം നേരിടുന്നതയും, റെസിഡൻഷ്യൽ, കൊമേഴ്സ്യൽ കെട്ടിടങ്ങളിൽ വാടക കുറക്കാൻ ബന്ധപ്പെട്ടവർ നിർബന്ധിതരാക്കുന്നു.കോവിഡ് പ്രതിസന്ധി റിയൽ എസ്റ്റേറ്റ് മേഖലയെ സാരമായി ബാധിച്ചതായും,61,000 അപ്പാർട്ട്മെന്റുകളാണ് ഒഴിഞ്ഞു കിടക്കുന്നതെന്നുമാണ് യൂനിയൻ ഭാരവാഹികൾ വ്യക്തമാക്കുന്നത്.നികുതി ചുമത്തി വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് ആസ്തികളിൽ ഉടമാവകാശം നൽകുന്നതിനാണ് ആലോചിക്കുന്നത്.

Leave a Reply