രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ കരസേന വനിതാ ബാച്ചിന്റെ പരിശീലനം മാറ്റിവെച്ച് കുവൈറ്റ്. രാജ്യത്തെ പ്രമുഖ മത പണ്ഠിതരുടെ യോഗത്തിൽ, സ്ത്രീകളെ സൈന്യത്തില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നതില്‍ മതനിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചരിത്ര തീരുമാനം നടപ്പാകുന്നത് അനിശ്ചിതത്വത്തിലായത്. മതകാര്യ മന്ത്രാലയം, ഇഫ്ത അതോറിറ്റി, ഔഖാഫ് എന്നിവരുമായി ചര്‍ച്ച നടത്തി അഭിപ്രായങ്ങള്‍ തേടണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കഴിഞ്ഞ മാസമാണ് കുവൈറ്റ് സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്.