കുവൈറ്റ് സിറ്റി: കടുത്ത ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യൻ ജനതയ്ക്കായി ഓക്സിജൻ നൽകാൻ രംഗത്തെത്തിയിരിക്കുകയാണ് കുവൈറ്റ്. പ്രാണവായു തേടുന്ന ഇന്ത്യൻ ജനതയ്ക്കായി ഓക്സിജൻ തേടിയുള്ള ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുവൈറ്റിൽ പറന്നിറങ്ങിയിരുന്നു. കാലി ടാങ്കറുകളായിരുന്നു അവയിൽ. എന്നാൽ കുവൈറ്റ് ഇന്ത്യക്കു നേരെ കരുതൽ കരം നീട്ടി.ദ്രവീകൃത മെഡിക്കൽ ഓക്സിജൻ നിറച്ച ടാങ്കറുകൾ കടൽ മാർഗം കുവൈറ്റ് ഇന്ത്യയിൽ എത്തിക്കും.
എത്തിക്കും.യുദ്ധക്കപ്പലിൽ ടാങ്കറുകളിലും, സിലിണ്ടറുകളിലുമായി 200 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജൻ നിറച്ചു കഴിഞ്ഞു.ഇന്ത്യ ഓക്സിജൻ ക്ഷാമം നേരിടുന്ന വാർത്തകൾ പുറത്തുവന്നതോടെ ഒട്ടേറെ രാജ്യങ്ങൾ സഹായഹസ്തവുമായി രംഗത്തെത്തിയെങ്കിലും അതിൽ പ്രഥമ സ്ഥാനത്ത് നിന്നിരുന്നത് കുവൈറ്റ് തന്നെയായിരുന്നു. പ്രഖ്യാപനത്തിന് പിന്നാലെ കുവൈറ്റിൽ നിന്ന് വിമാനമാർഗം ഓക്സിജനും മറ്റു ചികിത്സാ ഉപകരണങ്ങളും ഡൽഹിയിൽ എത്തുകയും ചെയ്തു. ഇന്ത്യ അയച്ച യുദ്ധക്കപ്പലുകളിൽ ഓക്സിജൻ സിലിണ്ടറുകളും,
കൺസൻട്രേറ്ററുകളും മറ്റും ബംഗളൂരുവിലും എത്തിച്ചു.
തുടർന്നും വലിയതോതിൽ ഓക്സിജൻ നൽകാൻ സന്നദ്ധത അറിയിച്ചിരിക്കുകയാണ് കുവൈറ്റ്.ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സൗഹൃദത്തിന് ആക്കം കൂട്ടുകയാണ് ഈ ഓക്സിജൻ വിതരണം. ഇതിനിടെ 75 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജനും,ആയിരം ഓക്സിജൻ സിലിണ്ടറുകളും കുവൈറ്റിൽ നിന്ന് കപ്പൽ മാർഗം മുംബൈയിലേക്ക് എത്തി.കുവൈറ്റിന്റെ ഈ സഹായത്തിന് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് ജാബർ അൽ സബാഹി നും, കുവൈറ്റ് സർക്കാരിനും വിദേശ മന്ത്രാലയം വക്താവ്
അരിധം ബക്ഷി ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു