Spread the love

യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങി കുവൈത്ത്.


കുവൈത്ത് സിറ്റി : കുവൈത്ത് വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പ്രതിദിനം എത്തുന്ന യാത്രക്കാരുടെ എണ്ണം 5000 ൽ നിന്നു 7500 ആക്കി ഉയർത്താനാണു തീരുമാനം. വ്യോമയാന വകുപ്പ് വിമാന കമ്പനികളിൽ നിന്നു ലഭിക്കുന്ന അപേക്ഷ അനുസരിച്ചു ക്വോട്ട നിർണയിച്ചു നൽകാനാണ് തീരുമാനം.
കൂടാതെ,കുവൈത്ത് വിമാന കമ്പനികളായ കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നിവയ്ക്കു 2500 സീറ്റ് വരെ അനുവദിച്ചേക്കും. ബാക്കി സീറ്റുകൾ മറ്റ് വിമാന കമ്പനികൾക്ക് വീതിച്ചു നൽകും. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ച വിമാന സർവീസ് പുനരാരംഭിച്ചപ്പോൾ യാത്രക്കാരുടെ എണ്ണം പരമാവധി 1000 ആയിരുന്നു. തുടർന്ന് ഘട്ടംഘട്ടമായാണ് എണ്ണം വർധിപ്പിക്കുന്നത്.

Leave a Reply