തിരുവനന്തപുരം: ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായി കെ . വി. ശില്‍പയെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ബാലസംഘം സംസ്ഥാന കണ്‍വെന്‍ഷന്റേതാണ് തീരുമാനം. സംസ്ഥാന പ്രസിഡന്റായിരുന്ന ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് നേതൃമാറ്റം. കാസര്‍ഗോഡ് സ്വദേശിയാണ് കെ.വി ശില്‍പ.
സംസ്ഥാന സെക്രട്ടറിയായി സരോദ് ചങ്ങാടത്ത്, കണ്‍വീനറായി ടി . കെ നാരായണ ദാസ്, കോര്‍ഡിനേറ്റര്‍മാരായി ആര്‍ മിഥുന്‍ ഷാ, അഡ്വ. എം രണ്‍ദീഷ് എന്നിവരും തുടരും.