ഇന്ത്യയുടെ ആദ്യത്തെ മെറ്റാ ഇൻഫ്ലുവൻസർ ആയി കൈറ. ടോപ് സോഷ്യൽ ഇന്ത്യ എന്ന കമ്പനിയുടെ മേധാവിയായ ഹിമൻഷു ഗോയലാണ് കൈറയുടെ സൃഷ്ടിയ്ക്ക് പിന്നിൽ.കുറച്ചു മാസങ്ങൾക്ക് മുൻപാണ് ഗോയൽ കൈറ ലോഞ്ച് ചെയ്യുന്നത്. 2021 നാണ് കൈറ ലോഞ്ച് ചെയ്തതെങ്കിലും 2022 ജനുവരി 22 ആണ് കൈറയുടെ ഔദ്യോഗിക ജനനത്തീയതി. ഡ്രിംസ് ചേസർ, മോഡൽ, ട്രാവലർ എന്നാണ് കൈറയുടെ ഇൻസ്റ്റഗ്രാം ബയോ. മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത, അഹമ്മദാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൈറയുടെ ഫോളേവേഴ്സിൽ 90 ശതമാനവും.മാർച്ചിൽ നടന്ന മെറ്റാവേഴ്സ് ഫാഷൻ ഷോയിൽ ഇവർ പങ്കെടുത്തിരുന്നു.ഒരു ഡിജിറ്റൽ അവതാർ മാത്രമാണെങ്കിലും കൈറയുടെ ചിത്രങ്ങൾക്കും മറ്റും ആരാധകരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. ഒരു മെറ്റാവേഴ്‌സ് ഫാഷൻ ഷോയിൽ പോലും കൈറ പങ്കെടുത്തുകഴിഞ്ഞു.
പല പരസ്യ ബ്രാൻഡുകളും മെറ്റാ ഇൻഫ്ലുവൻസർമാരെ ഉപയോഗിക്കാറുമുണ്ട്. വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും മുന്നിൽ സാധ്യതകളുടെ ലോകം തന്നെ തുറന്നിടാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. നേരിട്ട് ആശയപ്രചരണത്തിന് ഇറങ്ങാൻ താത്പര്യമില്ലാത്ത വ്യക്തികൾക്കും ഇതൊരു പുതിയ സാധ്യതയാണ്. വിവിധ കമ്പനികൾ ഇത്തരം ഇൻഫ്ലുവൻസർമാരുടെ സേവനം തുടങ്ങുന്നത് ഗുണകരമായേക്കാം.