കരാറടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു
തൃശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ എ.ആർ.ടി (പ്ലസ്) വിഭാഗത്തിൽ ലാബ് ടെക്നീഷ്യനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസം 13000 രൂപ നിരക്കിൽ ഒരു വർഷത്തേക്കാണ് നിയമനം. ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള എംഎൽടി ബിരുദം/ഡിപ്ലോമയും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും എൻ.എ.സി.ഒ യുടെ എ ആർ ടി സംബന്ധമായ ലാബ് വർക്കുകളുടെ പരിശീലനം എന്നീ യോഗ്യതയുള്ളവർക്ക്
നവംബർ 17 ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാളിനെ കാര്യാലയത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ വയസ്സും, യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം അന്നേദിവസം 10 മണിക്ക് ഹാജരാകേണ്ടതാണ്. ഫോൺ : 0487-2200310, 2200319