Spread the love

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം. ഇതാണ് മഹേഷ് നാരായണൻ ചിത്രത്തിലേക്ക് മലയാളികളെ ഒന്നാകെ അടുപ്പിച്ച പ്രധാനഘടകങ്ങളിൽ ഒന്ന്. ഇവർക്കൊപ്പം കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും നയൻതാരയും എത്തുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട അധികം അപ്ഡേറ്റുകൾ ഒന്നും വരാത്തത് കൊണ്ടുതന്നെ അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഭാഗമാകാൻ നയൻതാര ഇന്ന് കൊച്ചിയിൽ നടക്കുന്ന ചിത്രത്തിന്റെ അഞ്ചാമത്തെ ഷെഡ്യൂളിലേക്ക് എത്തിയ വാർത്തയാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ലേഡി സൂപ്പർ സ്റ്റാറിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇതിനകം ശ്രദ്ധനേടി കഴിഞ്ഞു.

നയൻതാര- മമ്മൂട്ടി കോമ്പോ ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് ‘എംഎംഎംഎൻ’. രാപ്പകൽ, ഭാസ്കർ ദ റാസ്കൽ, പുതിയനിയമം എന്നിവയായിരുന്നു മുൻപ് ഈ ജോഡികൾ ഒന്നിച്ച ചിത്രം. മെ​ഗാസ്റ്റാറും ലേഡി സൂപ്പർ സ്റ്റാറും വീണ്ടും ഒന്നിക്കുമ്പോൾ സിനിമയെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾക്ക് ആക്കം ഏറുകയാണ്. അതേസമയം, ഇരുവരും പെയർ ആയിട്ടാണോ അഭിനയിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

രേവതി, രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി തുടങ്ങിയവരും മഹേഷ് നാരായണൻ പടത്തിന്റെ ഭാ​ഗമാണ്.

Leave a Reply