ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് മൂന്നാം പ്രതി ലൈല. ഒരു വർഷം മുമ്പ് ഇലന്തൂരിലെ വീട്ടിൽവെച്ചാണ് കൊലപാതകത്തെ കുറിച്ച് ഷാഫി പറഞ്ഞത്. എറണാകുളത്താണ് കൊലപതാകം നടത്തിയത്’. കൃത്യത്തിന് ശേഷം മനുഷ്യമാംസം വിൽപ്പന നടത്തിയതായി ഷാഫി പറഞ്ഞു. ഇലന്തൂരിലെ വീടിന്‍റെ തിണ്ണിയിലിരുന്ന് സംസാരിക്കുമ്പോഴാണ് ഷാഫി ഇക്കാര്യം പറഞ്ഞതെന്നും ലൈല പറഞ്ഞു. എന്നാൽ ലൈലയേയും ഭഗവ്ത സിംഗിനേയും വിശ്വസിപ്പിക്കാൻ താൻ പറഞ്ഞ കളളമാണിതെന്നാണ് ഷാഫി പൊലീസിനോട് പറഞ്ഞത്.