ലഖീംപൂർഖേരി കൂട്ടക്കൊല കേസിൽ സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതോടെ ആശിഷ് മിശ്ര കീഴടങ്ങി. ഈ മാസം 18ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ആശിഷ് മിശ്ര കീഴടങ്ങണമെന്ന് നിർദ്ദേശിച്ചിരുന്നു. അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത് ഇരകളെ കേൾക്കാതെയുള്ള നടപടിയാണ് എന്ന് സുപ്രീംകോടതി വിലയിരുത്തിയിരുന്നു. അപ്രധാനമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം നൽകിയത്. ഇരകളെ കേൾക്കാതെയുള്ള നടപടിയാണ് ഇതെന്നും സുപ്രീംകോടതി വിലയിരുത്തി. കേസിൽ എല്ലാ വശങ്ങളും പരിശോധിച്ച് ആശിഷ് മിശ്രയുടെ ജാമ്യപക്ഷേയിൽ പുതിയതായി വാദം കേട്ട് തീരുമാനമെടുക്കാനും അലഹബാദ് ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി.