Spread the love
ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന പണ്ഡിതരിട്ട സർവകലാശാല ചോദ്യാവലി; അക്ഷരത്തെറ്റുകളും വ്യാകരണപ്പിഴവുകളും ഉള്ളതെന്ന് വിമർശനം.

അക്ഷരത്തെറ്റുകളും വ്യാകരണപ്പിഴവുകളും നിറഞ്ഞ സർവകലാശാലാ ചോദ്യാവലി , ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന പണ്ഡിതരിട്ടതെന്ന് വിമർശനവുമായി ശ്രീ ശങ്കരാചാര്യ സർവകലാശാലയിലെ മലയാളം പ്രൊഫസർ ഷാജി ജേക്കബ്. ഫേസ്ബുക്ക് പോസ്റ്റിൽ ചോദ്യപേപ്പർ അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം.
പ്രൊഫസർ, 2 ലക്ഷം , അസോ. പ്രൊഫ. . ഒന്നര ലക്ഷം, അസി. പ്രൊഫ. ഒരു ലക്ഷം എന്ന നിരക്കിൽ ശമ്പളം വാങ്ങുന്ന പണ്ഡിതരിട്ട ചോദ്യങ്ങളാണ്. മലയാളം ബി.എ. വിദ്യാർഥികൾക്ക് . ചോദ്യം ആവർത്തിച്ചതിൻ്റെ പേരിൽ റദ്ദാക്കപ്പെട്ട പരീക്ഷകളെക്കാൾ കൊടിയ ദുരന്തമാണിത്. അക്ഷരത്തെറ്റുകൾ, വ്യാകരണപിഴവുകൾ ഒക്കെ വിട്. അത് മലയാളം മാഷന്മാർക്ക് ഒരു ഭൂഷണമാണ്. താൽപ്പര്യമുള്ളവർ ചോദ്യങ്ങൾ ഒന്ന് വായിച്ചു നോക്കണം. ആദ്യന്തം പ്രശ്നഭരിതമാണ് സാധനം. അവിശ്വസനീയമാം വിധം നിലവാരം കെട്ടത്. അക്കാദമികമായി, ഇത്രമേൽ അസംബന്ധം നിറഞ്ഞ ഒരു ചോദ്യാവലി തയ്യാറാക്കി പരീക്ഷ നടത്തിയിട്ട് അത് ചോദ്യം ചെയ്യാൻ തയ്യാറാകാത്ത അധ്യാപകരും വിദ്യാർഥികളുമാണ് കേരളത്തിലുള്ളത് എന്നത് ആശങ്കയുണർത്തുന്നു. നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം അക്കാദമികനിലവാരത്തിൻ്റെ നെല്ലിപ്പടി കണ്ടുതുടങ്ങിയിരിക്കുന്നു എന്നതിൻ്റെ ഒരു ഉദാഹരണം മാത്രമല്ല ഇത്. കേരളത്തിലെ അക്കാദമികമണ്ഡലം എത്തിപ്പെട്ടു കഴിഞ്ഞ നിരുത്തരവാദപരമായ സാമൂഹികതയുടെയും വിമർശനാത്മകത നഷ്ടമായ വൈജ്ഞാനികതയുടെയും ഒന്നാന്തരം തെളിവ് കൂടിയാണ്. സർവകലാശാല കളിലെ അക്കാദമിക , ഭരണ സമിതികൾ ഒന്നടങ്കം അടിമ സംഘങ്ങൾക്കു തീറെഴുതിക്കൊടുത്ത രാഷ്ട്രീയ നേതൃത്വമാണ് പ്രതിസ്ഥാനത്ത്. വെറുതെയാണോ പ്ലസ് ടു കഴിഞ്ഞാൽ മലയാളികൾ കേരളത്തിനു വെളിയിലേക്ക് ജീവനും കൊണ്ട് പായുന്നത്. ! ഒരു സംശയവും വേണ്ട , നമ്മുടെ പൊതു കലാലയങ്ങൾ പകുതിയും ഒരു പതിറ്റാണ്ടിനുള്ളിൽ അടച്ചു പൂട്ടേണ്ടി വരും.കേരളം ഒന്നാമത് !

Leave a Reply