Spread the love

ജൈവകൃഷി ശീലമാക്കുക എന്ന സന്ദേശത്തോടെ തന്റെ ജൈവ കൃഷി തോട്ടത്തെ ആരാധകർക്ക് പരിചയപ്പെടുത്തി മോഹൻലാൽ.ജൈവ പച്ചക്കറികൾ വീട്ടിൽ തന്നെ വളർത്തിയെടുക്കുകയാണ് മോഹൻലാൽ.കൊച്ചിയിലെ ലാലേട്ടന്റെ വീട്ടിലെ ചെറിയ സ്ഥലത്ത് ഒരുക്കിയിരിക്കുന്ന പച്ചക്കറി തൊട്ടമാണ് വിഡിയോയിൽ കാണിച്ചിരിക്കുന്നത്.ആ ചെറിയ കൃഷിസ്ഥലത്തു തന്നെ വീട്ടിലേക്ക് വേണ്ടിയ എല്ലാവിധ പച്ചക്കറികളും വളർത്തിയെടുത്തിട്ടുണ്ട്.താൻ വീട്ടിലുള്ളപ്പോഴെല്ലാം ഈ പച്ചക്കറികളാണ് ഉപയോഗിക്കുന്നതെന്നും ലാലേട്ടൻ വിഡിയോയിൽ പറയുന്നു.വഴുതനങ്ങ,പാവക്ക,മുളക്,തക്കാളി,ചോളം,പയർ തുടങ്ങി നിരവധി പച്ചക്കറികളാണ് ലാലേട്ടൻ തന്റെ തോട്ടത്തിൽ വളർത്തിയെടുത്തിരിക്കുന്നത്.പച്ചക്കറികളിൽ അമിത അളവിൽ കീടനാശിനികൾ ഉപയോഗിക്കുന്ന ഈ സാഹചര്യത്തിൽ ജൈവ പച്ചക്കറികൾക്ക് വളരെയധികം പ്രാധാന്യമുണ്ട്.ആരോഗ്യം സംരക്ഷിക്കാനും ജൈവ പച്ചക്കറികൾ സഹായിക്കും.

ജൈവകൃഷി ശീലമാക്കുക എന്ന സന്ദേശത്തോടെ തന്റെ ജൈവ കൃഷി തോട്ടത്തെ ആരാധകർക്ക് പരിചയപ്പെടുത്തി മോഹൻലാൽ.ജൈവ പച്ചക്കറികൾ വീട്ടിൽ തന്നെ വളർത്തിയെടുക്കുകയാണ് മോഹൻലാൽ.

Leave a Reply