2025 ൽ മോഹൻലാൽ തന്റെ അഭിനയ ജീവിതത്തിലെ പുതിയൊരു ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുകയാണ്, വളരെക്കാലത്തെ നിരാശാജനകമായ യാത്രകൾക്ക് ശേഷം. സൂപ്പർസ്റ്റാറിന് തന്റെ വരാനിരിക്കുന്ന ചിത്രങ്ങളിൽ പ്രേക്ഷക പ്രതീക്ഷ നൽകുന്ന ഒത്തിരിസിനിമകളുണ്ട്. ഇതിൽ ഏറ്റവും ആകാംഷയോടെ സിനിമാരാധകർ നോക്കി കാണുന്ന ഒരു പ്രൊജക്റ്റ് ആണ് മോഹൻലാൽ ആവേശം സംവിധായകൻ ജിത്തു മാധവനുമായി ഒന്നിക്കുന്ന ചിത്രം. ഇതുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ്സ് എല്ലാം തന്നെ സിനിമാപ്രേമികളെ വളരെയധികം ആവേശഭരിതരാക്കാറുണ്ട്.
ഇപ്പോഴിതാ മോഹൻലാലും നിർമാതാവ് ആന്റണി പെരുമ്പാവൂരും ജിത്തു മാധവനും കൊച്ചിയിലെ ട്രാവൻകൂർ കോർട്ടിൽ നിന്ന് ഇറങ്ങിവരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ദൃശ്യങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായിരിക്കുകയാണ്. സിനിമയുടെ അപ്ഡേറ്റ് ഉടൻ ഉണ്ടാകുമോ എന്നാണ് എല്ലാർക്കും അറിയേണ്ടത്.
ജിത്തുവിന്റെ ആദ്യത്തെ രണ്ടു സിനിമകള്‍ പോലെ ബാംഗ്ലൂർ പശ്ചാത്തലത്തിലായിരിക്കും ഈ ചിത്രവും ഒരുങ്ങുക എന്നും അഭ്യൂഹങ്ങളുണ്ട്. ഒരു പക്കാ എന്റർടൈയ്നർ ആയി ഒരുങ്ങുന്ന സിനിമ നിർമിക്കാനൊരുങ്ങുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. മോഹൻലാലും ഗോകുലം മൂവിസും ആദ്യമായി ഒരുമിക്കുന്ന സിനിമയാകുമിത്. 140 ദിവസത്തെ ചിത്രീകരണം പദ്ധതിയിട്ടിരിക്കുന്ന ചിത്രം വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. സുഷിൻ ശ്യാം ആകും സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.