Spread the love

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന വാര്‍ത്ത വലിയ ചര്‍ച്ചയായതാണ്. കൊളംബോയിലായിരുന്നു സ്വപ്‍ന ചിത്രത്തിന്റെ തുടക്കം. മമ്മൂട്ടിക്കൊപ്പം മോഹൻലാലും കൊളംബയില്‍ എത്തിയിരുന്നു. രണ്ടാമത്തെ ഷെഡ്യൂളിനായി മമ്മൂട്ടിയും സംഘവും ദുബായ്‍യിലേക്ക് തിരിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ട്.മഹേഷ് നാരായണനാണ് മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി 100 ദിവസത്തോളം ആണ് ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മോഹൻലാലിനാകട്ടെ ഏകദേശം 30 ദിവസത്തെ ചിത്രീകരണമാണുണ്ടാകുക. കുഞ്ചാക്കോ ബോബനും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും.

ഡീ ഏജിംഗ് ടെക്‍നോളജി ഉപയോഗിക്കാനും ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് പദ്ധതിയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനാണ് ഡീ ഏജിംഗ് ചിത്രത്തില്‍ ഉപയോഗിക്കുക. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഫ്ലാഷ്‍ബാക്ക് രംഗങ്ങളും ഉണ്ടാകും എന്നും സൂചിപ്പിക്കുകയാണ് ഒടിടിപ്ലേ. റിപ്പോര്‍ട്ടനുസരിച്ച് സംഭവിച്ചാല്‍ ഡീ ഏജിംഗ് ആദ്യമായി മലയാളത്തിലും അത്ഭുതമാകും

Leave a Reply