Spread the love

രിടവേളയ്ക്ക് ശേഷം സംവിധായകൻ സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവം. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ തെന്നിന്ത്യൻ സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്ന മാളവിക മോഹനൻ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഫെബ്രുവരി 10ന് ആരംഭിക്കുമെന്നാണ് വിവരം. 

നേരത്തെ ഐശ്വര്യ ലക്ഷ്മി, സംഗീത, സം​ഗീത് പ്രതാപ് എന്നിവർ സിനിമയിൽ ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഒൻപത് വർഷങ്ങൾക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രത്തിന് പ്രേക്ഷക പ്രതീക്ഷ വാനോളം ആണ്. എന്നും എപ്പോഴും ആയിരുന്നു ഈ കോമ്പോയിൽ എത്തിയ അവസാന ചിത്രം. 

ഫൺ മോഡിൽ ഒരുങ്ങുന്ന ചിത്രം തിരക്കഥ ഒരുക്കുന്നത് സോനു ടി പിയാണ്. അദ്ദേഹം തന്നെയാണ് സംഭാഷണവും ഒരുക്കുന്നത്. അനു മൂത്തേടത്താണ് ഛായാഗ്രഹണം. ജസ്റ്റിൻ പ്രഭാകരൻ ആണ് സം​ഗീത സംവിധാനം. പ്രശാന്ത് മാധവനാണ് കലാസംവിധാനം. ഹൃദയപൂർവത്തെ സംബന്ധിച്ച മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവരും.

അതേസമയം, എമ്പുരാൻ ആണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം മാർച്ച് 27ന് തിയറ്ററുകളിൽ എത്തും. റിലീസിനോട് അനുബന്ധിച്ച് എമ്പുരാന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മഞ്ജു വാര്യർ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തുടരും ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു സിനിമ. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ജനുവരി 30ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. 

Leave a Reply