Spread the love

കഷ്ടപ്പാടുകളിലൂടെയും തന്റെ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ബലത്തിൽ മലയാള സിനിമയിലേക്ക് കടന്നുവന്ന് ഒടുക്കം മലയാള സിനിമയുടെ തന്നെ അഭിമാന മുഖങ്ങളിൽ ഒരാളായി മാറിയ താരമാണ് സലിം കുമാര്‍. ചെറിയ വേഷങ്ങളിലൂടെ മലയാളി മനസിലേക്ക് കയറി വന്ന് കോമഡി വേഷങ്ങളിലൂടെ മലയാളികളെ കുടുകുടെ ചിരിപ്പിച്ച്, സീരിയസ് വേഷങ്ങളിലൂടെ തന്നിലെ അഭിനയ പ്രതിഭയെ കാഴ്ച വെച്ച അതുല്യ പ്രതിഭ.മിമിക്രിയിലൂടെ വെള്ളിത്തിരയിലെത്തി കുഞ്ഞു വേഷങ്ങൾ ചെയ്തു തുടങ്ങിയതാണെങ്കിലും പിന്നീട് കോമഡിയിൽ കസറിയും സ്വഭാവനടനായും നായകനായുമൊക്കെ തിളങ്ങിയ ചരിത്രമാണ് സലിം കുമാർ എന്ന നടൻ.

തന്റെ വളർച്ചയുടെ വഴികളിൽ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരങ്ങളും താരത്തെ തേടിയെത്തി. ഇപ്പോഴിതാ മുൻപൊരിക്കൽ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള അവാർഡ് ജേതാവ് ലാലേട്ടൻ ആണെന്ന് അറിഞ്ഞപ്പോൾ മ്ലാനമായി ഇരിക്കേണ്ടി വന്നതിന്റെയും അന്ന് തനിക്കും അവാർഡ് നേട്ടം ഉണ്ടായിട്ടും എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ നിന്ന സംഭവത്തെക്കുറിച്ചും താരം വെളിപ്പെടുത്തിയതാണ് വീണ്ടും ശ്രദ്ധേയമാകുന്നത്.

സംവിധായകൻ കമലിന്റെ ദിലീപ് ചിത്രം പച്ചക്കുതിരയുടെ സെറ്റിൽ വച്ചായിരുന്നു കഥയ്ക്ക് ആസ്പദമായ സംഭവം. ലാലേട്ടന് അങ്ങനെ ഒരു അവാർഡ് കിട്ടുന്നതിൽ ആർക്കും ഒരു കുഴപ്പവുമില്ല പക്ഷേ അന്ന് മികച്ച നടനുള്ള അവാർഡ് ദിലീപിന് തന്നെ ലഭിക്കുമെന്ന് ആ സെറ്റിലെ മുഴുവൻ പേരും വിചാരിച്ചിരുന്നു. അപ്രതീക്ഷിതമായി ലാലേട്ടന്റെ പേര് വന്നപ്പോൾ എങ്ങനെ പ്രതികരിക്കണം എന്ന് ദിലീപ് സിനിമ സെറ്റ് കൂടിയായിരുന്നതിനാൽ ആർക്കും അറിയാതെ പോവുകയായിരുന്നു. ദിലീപും ഒപ്പം ഇരിക്കുന്നതിനാൽ മുഖത്ത് വലിയ വിഷമം കാണിക്കാതെ സെറ്റിലെ മുഴുവൻ പേരും അഭിനയിക്കുമ്പോൾ രണ്ടാമത്തെ ട്വിസ്റ്റ് വരികയായിരുന്നു എന്നും സലിംകുമാർ പറയുന്നു. തനിക്ക് മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് ആയിരുന്നു ആ ട്വിസ്റ്റ്‌. ഇതോടെ സെറ്റിൽ കൈയ്യടികൾ മുഴങ്ങി എന്നും സലിംകുമാർ പറയുന്നു.

Leave a Reply