Spread the love

സൂപ്പർ സ്റ്റാർ മോഹൻലാലും ജനപ്രിയ നായകൻ ദിലീപും വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭഭബ’. ദിലീപ് മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൽ ദിലീപിന്റെ ചേട്ടനായാണ് ലാലേട്ടൻ എത്തുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇപ്പോഴിതാ ചിത്രത്തിലെ ലാലേട്ടന്റെ ലുക്ക് പുറത്ത് വന്നതാണ് ആരാധകർ ആഘോഷിക്കുന്നത്. താടി ട്രിം ചെയ്ത് പിരിച്ചു വച്ച മീശയുമായൊക്കെയാണ് ചിത്രത്തിൽ ലാലേട്ടൻ എത്തുക. ചിത്രത്തിലെ ലാലേട്ടന്റെ വിവിധ സ്റ്റില്ലുകൾ പുറത്തുവന്നതോടെ മീശ പിരിച്ചു സ്റ്റൈല് കാണിക്കുന്ന പഴയ ലാലേട്ടനെ വീണ്ടും സ്‌ക്രീനിൽ കാണാൻ കഴിയുമെന്ന ആവേശത്തിലാണ്‌ ആരാധകർ.

പുറത്തുവന്ന സ്റ്റില്ലുകളിൽ ഒന്നിൽ പുച്ഛഭാവത്തിൽ മോഹൻലാൽ നോക്കുന്ന ചിത്രമുണ്ട്. ഇത് നാട്ടുരാജാവ് എന്ന സിനിമയിലെ സീനുമായി സാമ്യതയുണ്ടെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ചിത്രത്തിൽ സിദ്ധിഖിന്റെ കഥാപാത്രത്തെ നോക്കി മോഹൻലാലിന്റെ പുലിക്കാട്ടിൽ ചാർലി ഒരു പുച്ഛഭാവം നൽകി നടന്നു പോകുന്ന രംഗമുണ്ട്. ഇതാണ് മോഹൻലാൽ വീണ്ടും റീക്രിയേറ്റ് ചെയ്തിരിക്കുന്നതെന്നാണ് ആരാധകർ കുറിക്കുന്നത്.

അതേസമയം ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യിൽ അതിഥിവേഷത്തിലാണ് മോഹൻലാൽ എത്തുന്നതെന്നാണ് റിപ്പോർട്ട്. പൂർണമായും മാസ് കോമഡി എന്റർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീപ്, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും വേഷമിടുന്നുണ്ട്.

Leave a Reply