Spread the love

സോഷ്യൽ മീഡിയയിൽ വ്യാപകമായി ‘ മൈ ലാലേട്ടൻ ഈസ് ബാക്ക്’ എന്ന അടിക്കുറിപ്പോടെ തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന ചിത്രത്തെ കുറിച്ചുള്ള പ്രശംസകൾ വൈറൽ ആവുകയാണ്. പ്രേക്ഷകർ കാലങ്ങളായി കാത്തിരുന്ന ലാലേട്ടൻ മാജിക് ചിത്രത്തിലൂടെ തിരിച്ചു കിട്ടിയെന്നും കാണികളെ സസ്പെൻസടിപ്പിച്ച് തിയേറ്ററിലെ കസേരയിൽ അമർത്തുന്ന ദൃശ്യാനുഭവമാണ് ചിത്രം എന്നുമാണ് പൊതുവേയുള്ള പ്രേക്ഷക പ്രതികരണം.

ചിത്രത്തിന്റെ പ്രമോഷൻ രീതികൾ വളരെ വ്യത്യസ്തമായിരുന്നു. താരങ്ങളെ വിളിച്ചിരുത്തിയുള്ള പ്രമോഷൻ ഒന്നുമേ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകരെ ഏറ്റവും അധികം തുടരും എന്ന ചിത്രത്തിലേക്ക് അടുപ്പിച്ച കാരണങ്ങളിൽ ഒന്ന് വർഷങ്ങൾക്കുശേഷം ശോഭനയും ലാലേട്ടനും ഒന്നിക്കുന്നു എന്നതായിരുന്നു. ഇതേപ്പറ്റി സംസാരിക്കുകയാണ് ഇപ്പോൾ ചിത്രത്തിന്റെ നിർമ്മാതാവ് എം രഞ്ജിത്ത്. ചിത്രത്തിലെ ശോഭനയുടെ വരവിൽ ആദ്യം ഞെട്ടിയത് സാക്ഷാൽ ലാലേട്ടൻ തന്നെയാണെന്നും ഒരു സിനിമയ്ക്ക് വിളിച്ചാലും വരില്ലെന്നും അവർ എങ്ങനെ സമ്മതിച്ചു എന്നുമാണ് മോഹൻലാൽ ചോദിച്ചതെന്നും രഞ്ജിത് പറയുന്നു.

രഞ്ജിത്തിന്റെ വാക്കുകൾ..

‘ഓരോ ദിവസവും നായിക ആരാണ് റെഡി ആയോ എന്ന ചോദിച്ച് ചേട്ടൻ വിളിക്കാറുണ്ട്. ഓരോ പേര് പറയുമ്പോഴും അവരെ നോക്ക് എന്ന് പറയും. ഒരിക്കലും ശോഭനയെ അഭിനയിക്കാൻ കിട്ടുമെന്ന് ചേട്ടൻ അറിയുന്നില്ല. ഞാൻ ശോഭന കമ്മിറ്റ് ചെയ്തത്തിന് ശേഷം മാത്രമേ പറഞ്ഞിട്ടുള്ളൂ. ശോഭന ഓക്കേ ആയിട്ടുണ്ട് എന്ന്. ദൈവമേ ഇവർ എങ്ങനെ സമ്മതിച്ചു, എല്ലാ സിനിമയ്ക്കും വിളിച്ച് നോക്കുന്നതാണ് വരൂല്ല എന്ന് പറഞ്ഞു. അപ്പോഴാണ് ശോഭനയുടെ ഡാൻസ് ക്ലാസ്സിന്റെ കാര്യം ചേട്ടൻ പറയുന്നത്.

ഞാൻ അതെല്ലാം ഓക്കെ ആക്കി മാനേജ് ചെയ്ത് നമുക്ക് ചെയ്യാം എന്ന് പറഞ്ഞു. നല്ല കാസ്റ്റിംഗ് ആണ് ഇനി ഒന്നും ആലോചിക്കേണ്ട എന്ന് പറഞ്ഞ ഒരാളാണ് ലാലേട്ടൻ.

അതേസമയം ഇത്തരത്തിൽ ഒരു കാസ്റ്റിംഗ് വന്നപ്പോൾ കേരളം അത് ആഘോഷിച്ചു എന്നും ലാലേട്ടൻ ശോഭന ജോഡി നമ്മൾ വർഷങ്ങളായി കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഈ സിനിമയുടെ ഏറ്റവും വലിയ വാർത്തയും ഭാഗ്യവും അതായിരുന്നു,’ രഞ്ജിത് പറഞ്ഞു.

Leave a Reply