ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍. ഞായറാഴ്ച വീടിന്റെ കോണിപ്പടിയില്‍ നിന്ന് അദ്ദേഹം കാല്‍ വഴുതി വീണിരുന്നു. വീഴ്ചയില്‍ തോളില്‍ ചെറിയ പൊട്ടലും പുറത്ത് പരിക്കുമുണ്ടായി. ഇന്ന് പുലര്‍ച്ചെയോടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ബിഹാറിലെ
പട്‌നയിലെ പരാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട് 2017 ഡിസംബറില്‍ തടവിലായി. ഡല്‍ഹി എയിംസില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഏകദേശം മൂന്നര വര്‍ഷത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ലാലു പ്രസാദ് ഡല്‍ഹിയില്‍ നിന്ന് പട്നയില്‍ തിരിച്ചെത്തിയത്. 2017ല്‍ ജയിലിലെത്തിയ ലാലു പ്രസാദിന് മൂന്നര വര്‍ഷത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്. ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പില്‍ 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്.