സംസ്ഥാനത്ത് ഭൂമിതരം മാറ്റത്തിന് കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ നവംബറിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശം. തരംമാറ്റത്തിന്‍റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് കാലതാമസം ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഒരോ വില്ലേജിലേയും അപേക്ഷകള്‍ ഒന്നിച്ചു പരിശോധിച്ച് സമയം ലാഭിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ തരംമാറ്റിയതിന്‍റെ പൂര്‍ണവിവരങ്ങള്‍ റവന്യൂവകുപ്പ് യോഗത്തില്‍ അവതരിപ്പിച്ചു. കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കിയതിന് ശേഷം ഓണ്‍ലൈന്‍ അപേക്ഷകള്‍ പരിഗണിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. റവന്യൂമന്ത്രി കെ രാജന്‍, ചീഫ് സെക്രട്ടറി വി പി ജോയി, ലാന്‍ഡ് റവന്യകമ്മീഷ്ണര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അവലോകന യോഗം.