കണ്ണൂര്‍ ഏലപ്പീടികയ്ക്ക് സമീപം വനത്തിൽ ഉരുൾ പൊട്ടി. നെടുമ്പോയിൽ മാനന്തവാടി ചുരം റോഡില്‍ വീണ്ടും മലവെള്ളപ്പാച്ചിൽ. കാഞ്ഞിരപ്പുഴയിൽ വെള്ളം ക്രമാതീതമായി കൂടുകയാണ്. പുഴയോരത്തുള്ളവർ ജാഗ്രത പുലർത്തണം. വെള്ളറ ഭാഗത്തുള്ളവരെ ഫയർ ഫോഴ്സ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ തുടങ്ങി. വടക്കന്‍ കേരളത്തില്‍ പെയ്ത ശക്തമായ മഴയില്‍ ഇന്നലെ പലയിടത്തും മലവെള്ള പാച്ചിലും ഉരുള്‍ പൊട്ടുകയും ചെയ്തു. കണ്ണവം വനമേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍ മലവെള്ളപ്പാച്ചിലിന് വഴിവെച്ചതായാണ് സംശയം.