Spread the love
മലമ്പുഴ വേലംപൊറ്റ വനമേഖലയിൽ ഉരുൾപൊട്ടൽ; ആളപായമില്ല

പാലക്കാട് മലമ്പുഴ വേലംപൊറ്റ വനമേഖലയില്‍ ഉരുള്‍പൊട്ടല്‍. വേലംപൊറ്റ പുഴയിലെ ജലനിരപ്പ് കാര്യമായി ഉയര്‍ന്നു. ആളപായമില്ലെന്ന് വനംവകുപ്പും പൊലീസും. മലമ്പുഴയ്ക്ക് പിന്നാലെ മറ്റ് ഡാമുകളിലെയും ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താനുള്ള സാധ്യതയുണ്ട്. നെല്ലിയാമ്പതി, അട്ടപ്പാടി, പറമ്പിക്കുളം തുടങ്ങിയ മലയോരമേഖലയില്‍ രാത്രിയോടെ മഴ കനത്തു.

ജില്ലയില്‍ താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ നെല്ലിയാമ്പതി, പറമ്പിക്കുളം, സൈലന്റ് വാലി എന്നിവിടങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു. ഡാമുകളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply