തൊടുപുഴ കുടയത്തൂരിലും ഉരുൾ പൊട്ടൽ. ഒരു വീട് തകർന്നു. ചിറ്റടിച്ചാലിൽ സോമൻറെ വീടാണ് തകർന്നത്. സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി മകൾ നിമ ,നിമയുടെ മകൻ ആദിദേവ് ഇവർ മണ്ണിനടിയിൽ പെട്ടു. ഇതിൽ തങ്കമ്മയുടെ മൃതദേഹം കണ്ടെടുത്തു. മണ്ണിനടിയിൽ ഇപ്പോൾ നാലു പേർ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. പുലർച്ചെ നാല് മണിയോടെ ആണ് ഉരുൾപൊട്ടൽ ഉണ്ടായത്. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാ പരവർത്തനം നടത്തുന്നത്. രുൾപൊട്ടി ഒരു വശത്തേക്കാണ് മണ്ണും കല്ലും വെള്ളവും എത്തിയത്. ആ ഭാഗത്ത് അധികം വീടുകൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. മലവെള്ളപാച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്. ചില വീടുകളിൽ വെള്ളം കറിയിട്ടുണ്ട്.