Spread the love
മൂന്നാറിൽ ഉരുൾപൊട്ടൽ; വിനോദസഞ്ചാരികളുടെ വാഹനം മണ്ണിനടിയിൽപെട്ടു

മൂന്നാർ കുണ്ടളയിൽ പുതുകടി സമീപം ഉരുൾപൊട്ടലുണ്ടായി. വിനോദ സഞ്ചാരികളുടെ വാഹനം മണ്ണിനടിയിൽപെട്ടു.രണ്ട് വാഹനങ്ങളിലാണ് സഞ്ചാരികൾ മുന്നാറിൽ എത്തിയത്. മുന്നിൽ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഒരാളെ കാണാതായതായി സംശയമുണ്ട്.കോഴിക്കോട് നിന്നും എത്തിയ സഞ്ചാരികളുടെ വാഹനമാണ് മണ്ണിനടിയിൽ പെട്ടത്. കനത്ത മഴയയും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നതിനാൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ വാഹനത്തിൽ നിന്ന് എല്ലാവരും സുരക്ഷിതരായി പുറത്തിറങ്ങിയോ എന്ന് ഉറപ്പാക്കാൻ സാധിച്ചിട്ടില്ല.

Leave a Reply