Spread the love
ചൈനയിൽ ലാംഗിയ വൈറസ് ബാധ; 35 പേർ ചികിൽസയിൽ; ആശങ്ക

ചൈനയിൽ മറ്റൊരു വൈറസ് ബാധ കണ്ടെത്തിയ ആശങ്കയിലാണ് ലോകം. ലാംഗിയ വൈറസ് ഷാൻഡോംഗ്, ഹെനാൻ പ്രവിശ്യകളിലെ 35 പേർക്കാണ് സ്ഥിരീകരിച്ചത്. മൃഗങ്ങളിൽ നിന്ന് പടരുന്ന ഹെനിപ്പാ വൈറസ് എന്ന രോഗാണുവിൽ നിന്നാണ് ഇത് പടരുന്നത്.

പനി ബാധിച്ചവരുടെ തൊണ്ടയിലെ സാമ്പിളുകള്‍ പരിശോധിച്ചാണ് വൈറസ് കണ്ടെത്തിയത്. സമ്പർക്കത്തിലൂടെയല്ല 35 പേർക്കും വൈറസ് ബാധയേറ്റത്. അതുകൊണ്ട് തന്നെ ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. കരളിനെയും വൃക്കയെയും ബാധിക്കാൻ ശേഷിയുള്ള വൈറസാണ് ലാംഗിയ.

സാധാരണ വവ്വാലുകളിൽ കണ്ടുവരുന്ന മാരകമായ നിപ വൈറസിന്റെ അതേ കുടുംബത്തിൽ പെട്ടതാണ് ലാംഗിയ. കോവിഡ്, മങ്കി പോക്സ് ഭീഷണികള്‍ അകലും മുന്‍പാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചത്.

Leave a Reply