തിരുവനന്തപുരം: ജില്ലയിലെ നിര്‍ധനരായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.എ, എം.കോം, ബി എസ് സി നഴ്സിങ് കോഴ്സുകളിലെ ആദ്യവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം നിര്‍ദിഷ്ട കോഴ്സില്‍ പഠനം നടത്തുന്നു എന്ന് സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലാപ്ടോപ്പ് ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സമര്‍പ്പിക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
അപേക്ഷ അയക്കേണ്ട വിലാസം: പ്രോജക്ട് ഓഫീസര്‍, ഐ റ്റി ഡി പി ഓഫീസ്, സത്രം ജംഗ്ഷന്‍, നെടുമങ്ങാട് – 695541. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് :0472-2812557.