കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ നീളം കുറക്കാനുള്ള നീക്കം വലിയ വിമാന സർവിസിന് അനുമതി ലഭിക്കാനിരിക്കെ. വിമാനാപകടത്തിെൻറ പേരിൽ നിർത്തലാക്കിയ സർവിസ് പുനരാരംഭിക്കാനുള്ള നിരാക്ഷേപ പത്രം (എൻ.ഒ.സി) ലഭിക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലെത്തിയതിനിടയിലാണ് പുതിയ നീക്കം. കേന്ദ്ര വ്യോമയാന മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയാണ് റൺവേ നീളം കുറച്ച് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വർധിപ്പിക്കണമെന്ന നിർദേശം മുന്നോട്ട് വെച്ചത്. ഇതോടെ, സർവിസുകൾ പുനരാരംഭിക്കുന്നത് അനന്തമായി നീളുകയാണ്. സ്വകാര്യ ലോബികളുടെ ഇടപെടലാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.
ഡിജിസിഎ സംഘം പരിശോധന അടുത്തയാഴ്ചയിലേക്ക് മാറ്റി:
കരിപ്പൂർ വിമാനത്താവളത്തിൽ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായുളള ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സംഘത്തിന്റെ പരിശോധന അടുത്ത ആഴ്ചയിലേക്ക് മാറ്റി. ശനിയാഴ്ച നടത്താൻ തീരുമാനിച്ച പരിശോധനയാണ് മാറ്റിയത്.
ഡിജിസിഎ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മനീഷ് കുമാറിന്റെ നേതൃത്വത്തിൽ ഡയറക്ടർ സുവിത്ര സക്സേന, ഡെപ്യൂട്ടി ഡയറക്ടർ ദുരൈരാജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്കായി എത്തുമെന്നഴ അറിയിച്ചിരുന്നത്. കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള അനുബന്ധ സൗകര്യങ്ങൾ സംഘം പരിശോധിക്കും. വിമാനത്താവളത്തിലെ വിവിധ സൗകര്യങ്ങളും സംഘം പരിശോധിക്കും.