ഇന്ന് പുലർച്ചെ ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ വൻ തീപിടിത്തമുണ്ടായി. പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ നിരവധി കടകൾ കത്തിനശിച്ചു. തീ അണയ്ക്കാൻ 12 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. ചെങ്കോട്ടയ്ക്ക് എതിർവശത്ത് സ്ഥിതി ചെയ്യുന്ന ലജ്പത് റായ് മാർക്കറ്റിൽ പുലർച്ചെ 4.45 ഓടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങളും പ്രദേശവാസികളും തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കടകൾ വിഴുങ്ങുന്ന ഉയർന്ന തീജ്വാലകൾ ഉണ്ടായി. പിന്നീട്, വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്ത ഫോട്ടോഗ്രാഫുകളിൽ കത്തിനശിച്ച കടകളും ഉൽപ്പന്നങ്ങളും കാണാം. തീപിടിത്തത്തിന് കാരണമായത് സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.