Spread the love
ഡല്‍ഹിയിലെ ഗോകുല്‍പുരിയിലുള്ള കുടിലുകളില്‍ വന്‍ തീപിടിത്തം; ഏഴ് പേര്‍ മരിച്ചു

ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്.

അടുത്തടുത്തായി സ്ഥിതിചെയ്തിരുന്ന 30-ഓളം കുടിലുകളില്‍ തീപിടിത്തമുണ്ടായതായി നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ അഡീഷണല്‍ ഡിസിപി ദേവേഷ് കുമാര്‍ പറഞ്ഞു. ഉടന്‍തന്നെ അഗ്നിരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. 13 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് പുലര്‍ച്ചെ നാല് മണിയോടെ തീ നിയന്ത്രണ വിധേയമാക്കിയത്.

Leave a Reply