
ആലപ്പുഴയില്‍ മയക്കുമരുന്നുകളും വന്‍ ആയുധശേഖരവും ബോംബ് നിര്‍മിക്കുന്നതിനുള്ള സാമഗ്രികളും പോലീസ് പിടിച്ചെടുത്തു. കഞ്ചാവ്, ലഹരിമരുന്നുകള്‍, മഴു, വടിവാള്‍ശേഖരം, ബോംബ് നിര്‍മിക്കുന്നതിനാവശ്യമായ വസ്തുക്കള്‍, സ്വര്‍ണം, പണം തുടങ്ങിയവയാണ് പോലീസ് കണ്ടെത്തിയത്. ട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ ഇരവുകാട് വാര്‍ഡില്‍ ത്രിമൂര്‍ത്തിഭവനില്‍ രഞ്ജിത്ത് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. കുതിരപ്പന്തി വാര്‍ഡ് സ്വദേശിയും എറണാകുളം സ്വദേശിയുമായ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇരവുകാട് കേന്ദ്രീകരിച്ച് മയക്കുമരുന്നുവില്‍പ്പന നടത്തിവരുന്നതായി ജില്ലാ പോലീസ് മേധാവി ജെ ജയദേവിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് നര്‍ക്കോട്ടിക് സെല്‍ വിഭാഗം ഡിവൈ എസ് പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.