ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ ആരോഗ്യനില വഷളായി. ജനുവരി 11 ന് കോവിഡ് സ്ഥിരീകരിച്ച ഇവര്‍ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലാണ്.
കോവിഡിന് പുറമെ ലതാ മങ്കേഷ്കര്‍ക്ക് ന്യുമോണിയ ബാധ കൂടിയുണ്ടായി ആരോഗ്യനില വഷളായി. ഇതിനെ തുടര്‍ന്ന് 92 കാരിയായ ഭാരത് രത്ന ജേതാവായ ഇവരെ ഐ.സി.യുവിലേക് മാറ്റി.
ലതാ മങ്കേഷ്‌കറെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നതിനും വിലക്കുണ്ട്. ആരോഗ്യനില വീണ്ടെടുക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ഇവരെ ചകിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. ” അവര്‍ ഐ.സി.യുവില്‍ ചികിത്സയില്‍ തുടരുകയാണ്.” ബ്രീച് കാന്‍ഡി ആശുപത്രിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പ്രതീത് സംദനി പറഞ്ഞു.
വീട്ടിലെ സഹായിയില്‍ നിന്നാണ് ലതാ മങ്കേഷ്‌കര്‍ക്ക് കോവിഡ് ബാധയേറ്റത്. 1942 ല്‍ പതിമൂന്നാം വയസില്‍ ചലച്ചിത്ര ഗായികയായ ഇവര്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ 30000 ലധികം ഗാനങ്ങള്‍ ആലപിച്ചത്.