കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ ടവ്വല്‍ കൊടുക്കാന്‍ വൈകി; ഭാര്യയെ അടിച്ചു കൊന്നു ഭര്‍ത്താവ്
കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ ടവ്വല്‍ കൊടുക്കാന്‍ വൈകിയതിന് ഭാര്യയെ അടിച്ചുകൊന്ന് ഭര്‍ത്താവ്. മധ്യപ്രദേശ് ബാലഘട്ട് ജില്ലയിലെ ഹിരാപൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം.
ബാത്‌റൂമില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ ടവ്വല്‍ എടുത്തുകൊടുക്കാന്‍ വൈകിയതിന് വനംവകുപ്പില്‍ ദിവസവേതനക്കാരനായി ജോലി ചെയ്യുന്ന രാജ്കുമാര്‍ ബഹെ എന്നയാള്‍ ഭാര്യ പുഷ്പ ഭായിയെ (45) അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
രാജ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ജോലി കഴിഞ്ഞെത്തിയ രാജ്കുമാര്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഭാര്യയോട് ടവ്വല്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ താന്‍ പാത്രം കഴുകിക്കൊണ്ടിരിക്കുകയാണെന്നും കുറച്ചു നേരം കാത്തിരിക്കാനും പുഷ്പ പറഞ്ഞുതില്‍ ദേഷ്യം പൂണ്ട രാജ്കുമാര്‍ പുഷ്പയെ ഒരു കോരിക കൊണ്ടു അടിച്ചുകൊലപ്പെടുത്തുകയായിരുന്നു.
ഭര്‍ത്താവിന്റെ അടിയില്‍ പുഷ്പ തല്‍ക്ഷണം തന്നെ മരിച്ചു. പൊലീസ് പറഞ്ഞു.