ഇന്ത്യയുടെ ഇതിഹാസ ഗായിക ലത മങ്കേഷ്‍കറുടെ ആരോഗ്യനില അതീവ ഗുരുതരം. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഐസിയുവില്‍ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. നില ഗുരുതരമാണെന്നും ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരും. കൊവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസാദ്യമാണ് 92 വയസ്സുകാരിയായ ലത മങ്കേഷ്‍കറെ മുംബൈ ബ്രീച്ച് കാന്‍ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും കണ്ടെത്തിയിരുന്നു. ജനുവരി 30 ഓടെ കൊവിഡില്‍ നിന്നും ന്യുമോണിയയില്‍ നിന്നും മുക്തയായിരുന്നു. നില മെച്ചപ്പെട്ടിരുന്നെങ്കിലും ആരോഗ്യസ്ഥിതി പൂര്‍ണ്ണമായും മെച്ചപ്പെടാനായുള്ള കാത്തിരിപ്പിലായിരുന്നു