
വന്ദനത്തിലെ പ്രശസ്തമായ ‘ലാലാ ലാലാ…’ എന്ന തീം സോങ് മാത്രം മതി മലയാളത്തിന്‍റെ ഈ പ്രിയപ്പെട്ട പാട്ടുകാരിയെ ഓര്‍ക്കാന്‍. ഇന്നും എത്രയെത്ര പേരുടെ മൊബൈലുകളില്‍ ആ തീം സോങ് കേള്‍ക്കുന്നുണ്ടാകും!വന്ദനം’ മാത്രമല്ല ‘ചിത്രം’, ‘താളവട്ടം’ എന്നു തുടങ്ങി എൺപതുകളിൽ ഇറങ്ങിയ നിരവധി ചിത്രങ്ങൾക്കു വേണ്ടി ലതിക ടീച്ചർ ഹമ്മിംഗ് നൽകിയിട്ടുണ്ട്. ‘ചിത്ര’ത്തിന്റെ ക്ലൈമാക്സിൽ മോഹൻലാൽ സോമനോട് ‘ജീവിക്കാൻ ഇപ്പോൾ ഒരു ആഗ്രഹം തോന്നുന്നു’ എന്നു ചോദിക്കുന്ന വൈകാരിക രംഗത്തിന് മുൻപായി വരുന്ന ഹമ്മിംഗും പാടിയിരിക്കുന്നത് ലതിക ടീച്ചർ തന്നെ
മലയാളികളുടെ മനസ്സിലും ചുണ്ടിലും പാടിപ്പതിഞ്ഞ ഒരു പിടി മനോഹരഗാനങ്ങള്‍ സമ്മാനിച്ച മലയാളത്തിന്റെ പ്രിയ പാട്ടുകാരിയാണ് ലതിക
കൊല്ലം ജില്ലയിലെ ആശ്രാമത്തു സദാശിവൻ ഭാഗവതരുടേയും ബി. കെ. നളിനിയുടേയും മകൾ.സംഗീത പാരമ്പര്യമുള്ള കുടുംബം.അച്ഛൻ തന്നെയായിരുന്നു ലതികയുടേ ആദ്യഗുരു. അഞ്ചാം വയസ്സിൽ തന്നെ ലതിക ഗാനമേളകളിൽ പാടിത്തുടങ്ങി.
മുന്നൂറിലധികം മലയാളം, തമിഴ് സിനിമകളില്‍ പിന്നണി പാടിയ പി. ലതിക എന്ന ലതിക ടീച്ചര്‍ 16 വയസ്സുള്ളപ്പോഴാണ് മലയാള ചലച്ചിത്ര പിന്നണിരംഗത്തേക്ക് കടന്നുവന്നത്. 1976 ജൂലൈ 26ന് കണ്ണൂര്‍ രാജന്‍ സംഗീത സംവിധാനം ചെയ്ത അഭിനന്ദനം എന്ന ചിത്രത്തിലെ ‘പുഷ്പതല്പത്തില്‍’ എന്ന ഗാനത്തിലൂടെയാണ് രംഗത്തെത്തിയത്. ഗാനഗന്ധര്‍വന്‍ യേശുദാസിനോടൊപ്പമാണ് ആദ്യഗാനം പാടിയത്.
പിന്നീടങ്ങോട്ട് നിരവധി ഗാനങ്ങള്‍ ടീച്ചറെ തേടിയത്തെി.
എൺപതുകളിൽ പിന്നണിഗാനരംഗത്ത് ശ്രദ്ധേയമായ ലതിക മൂന്നുറിലധികം ചിത്രങ്ങളിൽ പിന്നണി പാടിയിട്ടണ്ട്. ‘കാതോടു കാതോരം’ എന്ന പാട്ടാണ് ലതികയെ ആദ്യകാലത്ത് ഏറെ പ്രശസ്തയാക്കിയത്.ചിലമ്പിലെ ‘താരും തളിരും മിഴി പൂട്ടി…’ ശ്രീകൃഷ്ണപ്പരുന്തിലെ ‘നിലാവിന്റെ പൂങ്കാവില്‍…’ അമരത്തിലെ ‘പുലരേ പൂന്തോണിയില്‍…’ വെങ്കലത്തിലെ ‘ഒത്തിരി ഒത്തിരി മോഹങ്ങള്‍ കതിരിട്ട…’, അമരത്തിലെ പുലരെ പൂങ്കോടിയിൽ…തുടങ്ങി ഏറെ മനോഹരഗാനങ്ങള്‍ലതിക ആലപിച്ചു.മലയാളികളുടെ ചുണ്ടില്‍ ഇന്നും പാടിപ്പോകുന്ന ഗാനങ്ങള്‍!ഈ ഗാനങ്ങള്‍ എങ്ങനെ മലയാളികള്‍ക്ക് മറക്കാനാകും!
സിനിമയിൽ നല്ല അവസരങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയിൽത്തന്നെ പാലക്കാട് സംഗീത കോളേജിൽ സംഗീതാദ്ധ്യാപികയായി ജോലിക്ക് കയറിയ ലതിക ടീച്ചർ (1989ൽ) 2015ൽ സർവീസിൽ നിന്നു പിരിഞ്ഞു