
തിരുവനന്തപുരം മോട്ടോർ വാഹന കോടതിയിൽ 2012 സെപ്റ്റംബർ 11 ന് വട്ടിയൂർക്കാവിൽ നടന്ന വാഹനാപകട കേസ് പരിഗണിക്കുന്നതിനിടെ, കോടതിയിൽ വാദത്തിനിടെ മോശം പരാമർശം നടത്തിയ മുതിർന്ന അഭിഭാഷകന് ജഡ്ജിയുടെ താക്കീത്. ‘ അൺ പാർലമെൻ്ററി ‘ പരാമർശങ്ങൾ നടത്തരുതെന്ന് പറഞ്ഞ ജഡ്ജി എൻ ശേഷാദ്രിനാഥൻ, കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റി. സീനിയർ അഭിഭാഷകൻ്റെ നടപടി താക്കീത് ചെയ്ത ജഡ്ജി എൻ ശേഷാദ്രിനാഥൻ കേസിൻ്റെ തുടർ നടപടികൾ നടത്തുവാൻ താൽപര്യമില്ലെന്നും കേസ് മറ്റൊരു കോടതിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ജില്ലാ ജഡ്‌ജിക്ക് കത്ത് നൽകി.