Spread the love

തോൽവിയിൽ നിന്ന് പാഠം പഠിച്ചു; ഇനി സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ

മലപ്പുറം: സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പരാജയത്തിൽനിന്ന് പാഠം പഠിച്ചെന്നും സജീവ രാഷ്ട്രീയം വിട്ടു എന്നതു കൊണ്ട് രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയപ്രവർത്തകനല്ല, രാഷ്ട്രസേവകൻ മാത്രമാണ് താൻ. ബ്യൂറോക്രാറ്റ് എന്ന നിലയ്ക്കാണ് രാഷ്ട്രീയത്തിൽ ചേർന്നതും തിരഞ്ഞെടുപ്പിൽ മൽസരിച്ചതും. മൽസരിച്ചതിൽ നിരാശയില്ല, പലതും പഠിക്കാനായി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ നിരാശയുണ്ടായിരുന്നു. ഇപ്പോൾ അതില്ല. അധികാരം ലഭിക്കാതെ ഒരു എംഎൽഎയെ കൊണ്ടു മാത്രമായി ഒന്നും ചെയ്യാനാകില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളെ സേവിക്കാൻ രാഷ്ട്രീയം തന്നെ വേണമെന്നില്ല. ഇപ്പോൾ 90 വയസ്സായി. ഈ പ്രായത്തിൽ ഇനി രാഷ്ട്രീയത്തിലേക്ക് ചെല്ലുന്നത് അപകടകരമായ സ്‌ഥിതിയാണ്. കേരളത്തിലെ ബി. ജെ. പി. യിൽ നിരവധി തിരുത്തലുകൾ വേണം. നയങ്ങളിൽ മാറ്റം വരുത്തിയാൽ കേരളത്തിൽ ബിജെപി ക്ക് അധികാരത്തിൽ എത്താൻ കഴിയും.. ശ്രീധരൻ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കട്ടെ ബിജെപി സ്‌ഥാനാർഥിയായിരുന്നു ശ്രീധരൻ. യു ഡി എഫ് സ്‌ഥാനാർഥി ഷാഫി പറമ്പിലിനോടാണ് പരാജയപ്പെട്ടത്.

Leave a Reply