Spread the love

കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നടിയും മോഡലും കൂടിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്.

ഈയടുത്ത് മറ്റൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദാസേട്ടനൊപ്പം ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിന് ഗ്ലാമറസായി രേണു അഭിനയിച്ച റീൽ വലിയ ചർച്ചയായി മാറിയിരുന്നു. പിന്നീടങ്ങോട്ട് വിവാഹ വേഷത്തിലും ഗ്ലാമറസായും മോഡേണായുമെല്ലാം രേണു ചെയ്ത ആൽബവും ഷോർട്ട് ഫിലിമും സോങ്സും റീലുമെല്ലാം വലിയ വിമർശനങ്ങൾക്ക് ഇടയാക്കുമെങ്കിലും വലിയ ഹിറ്റായി. സെലിബ്രിറ്റികളെ പാപ്പരാസികൾ പിന്തുടരുന്നത് പോലെ ഓൺലൈൻ മീഡിയകൾ രേണുവിനെ പലയിടങ്ങളിലും ക്യാമറയുമായി മൂടുന്നതും ഇപ്പോൾ പതിവ് കാഴ്ചയാണ്. ഇത്തരത്തിൽ പിന്നാലെ കൂടിയ ഓൺലൈൻ മീഡിയ പ്രവർത്തകർ കാറിൽ കയറുന്നതിനിടെ രേണുവിനോട് ‘ മഞ്ജു വാര്യരെ പോലെയുണ്ടെ’ന്ന് പറയുന്ന ഒരു വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ രേണുവിന് വലിയ നെഗറ്റീവ് കമന്റുകളും നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി തസ്നി ഖാൻ.

“എല്ലാവർക്കും നമസ്കാരം. ഒരുപാട് നാളായി രേണു സുധിയുടെ വീഡിയോ കാണുന്നു. അവര്‍ ജീവിച്ചു പൊയ്‌ക്കോട്ടെ. എന്തിനാ ഇങ്ങനെ എല്ലാവരും കളിയാക്കുന്നത്. കാണുന്നവര്‍ മാത്രം കാണുക, അല്ലാത്തവർ അത് മാറ്റുക. ഇപ്പോൾ എനിക്ക് പാവം തോന്നുന്നു. അവർ ആർക്കും ഒരു ശല്യമാകുന്നില്ലല്ലോ. കാണത്തവർ കാണണ്ട. ഒരു മനുഷ്യനെ കളിയാക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമില്ലാത്ത കാര്യമാണ്. അതോർക്കുക”- എന്നാണ് വൈറൽ വീഡിയോ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ തസ്നി കുറിച്ചത്

Leave a Reply