Spread the love

നടി അനശ്വരയ്ക്കെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് അമ്മചെയ്ത പടങ്ങൾ ഒട്ടുമിക്കതും ഹിറ്റും ബ്ലോക്ക് ബസ്റ്ററും ആക്കിയ ആളെന്നാണ് പൊതുവെ നടി അനശ്വര രാജനെ മലയാളികൾ അഭിസംബോധന ചെയ്യാറുള്ളത്. 2017ൽ ഉദാഹരണം സുജാതയിലൂടെ മഞ്ജു വാരിയറുടെ മകളായി മലയാള സിനിമയിൽ കയറി വന്ന് പിന്നീട് തണ്ണീർമത്തൻ ദിനങ്ങളിലും സൂപ്പർ ശരണ്യയിലുമൊക്കെ തിളങ്ങി നടി ഓസ്‌ലറിലും നേരിലുമൊക്കെ എത്തിനിൽക്കുമ്പോൾ മലയാളികൾക്ക് അത്ഭുതമാണ്. അനശ്വരയുടെ ആദ്യകാല പടങ്ങളിൽ നിന്നും നടി എത്രമാത്രം വളർന്നുപോയി!

ഡ്രസ്സിങ്ങിന്റെ പേരിലും പ്രായത്തിൽ കവിഞ്ഞ സിനിമാ വിജയങ്ങൾ സ്വന്തമാക്കിയതിന്റെ പേരിലും, അഭിമുഖങ്ങളിലും മറ്റും സ്വന്തം അഭിപ്രായം വ്യക്തമാക്കിയതിന്റെ പേരിലും മലയാളികളുടെ കല്ലേറ് ഒരുപാട് തവണ ഏറ്റിട്ടുള്ള ആളാണ് അനശ്വര. ഇത്തരത്തിൽ സ്വന്തം മകൾ പിന്നിട്ട വഴികളെ കുറിച്ചും മറ്റുള്ളവരിൽ നിന്നും കേൾക്കേണ്ടിവന്ന മോശം കാര്യങ്ങളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് അനശ്വരയുടെ അമ്മയായ ഉഷാരാജൻ.

അനശ്വരയും സഹോദരിയും അമ്മയും കൊച്ചിയിലെ ഫ്ലാറ്റിലാണ് താമസം. അടിച്ചുപൊളി ലൈഫുമായി അനശ്വരയും സഹോദരിയും പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുമുണ്ടായിരുന്നു. എന്നാൽ ഇതിനിടയിലും തങ്ങൾ പരസ്യമായും പിന്നാമ്പുറങ്ങളിലും നേരിടേണ്ടിവന്ന അവഹേളനങ്ങളെ കുറിച്ചാണ് അമ്മ മനസ്സ് തുറന്നത്.

അനു ഒരു പ്രത്യേക സ്വഭാവക്കാരിയാണ്.എല്ലാരോടും അധികം അടുപ്പം കാണിക്കില്ല. ഇനി അടുപ്പത്തിൽ ആയാലോ ഒടുക്കത്തെ സ്നേഹമാണ്. വളഞ്ഞ് മൂക്ക് പിടിക്കുന്ന പ്രകൃതം ഇല്ലാത്തതു കൊണ്ട് തന്നെ എല്ലാം തുറന്നു പറയും അത് ദേഷ്യം ആണെങ്കിലും സങ്കടം ആണെങ്കിലും. ആരെയും അനു മോശം പറഞ്ഞു കേട്ടിട്ടില്ലെന്നും ഇഷ്ടമുള്ളവരോട് അവൾക്ക് മനസ്സ് നിറയെ ഇഷ്ടമാണെന്നും അമ്മ പറയുന്നു.

അതേസമയം വീട്ടിലുള്ളവർക്കെല്ലാം ഒരു പൊതുസ്വഭാവം ഉണ്ടെന്നും പൊതുവേ ആരും മറ്റുള്ളവരുടെ ഇഷ്ടങ്ങളിലോ തീരുമാനങ്ങളിലോ അധികം കൈകടത്താറില്ലെന്നും അമ്മ പറയുന്നു. ഇത്തരത്തിൽ ഒരു തീരുമാനമായിരുന്നു താനും രണ്ടു മക്കളും കൊച്ചിയിലെ ഫ്ലാറ്റിൽ തുടരാൻ തീരുമാനിച്ചപ്പോൾ അനശ്വരയുടെ അച്ഛൻ കണ്ണൂരിലെ വീട്ടിൽ പോയി താമസിക്കാൻ ആഗ്രഹിച്ചതെന്നും അവർ പറയുന്നു. അനശ്വരയുടെ ഷൂട്ടിന്റെയും മറ്റു തിരക്കുകളുടെയും നടുവിൽ വലയുന്ന തങ്ങളെക്കുറിച്ച് വളരെ മോശം പരാമർശം ആണ് പലരും നടത്തുന്നത് എന്നും പലരും കാര്യം അറിയാതെയാണ് കുറ്റപ്പെടുത്തുന്നതെന്നും അമ്മ ഉഷ പറയുന്നു.

അനശ്വരയുടെ അച്ഛന്റെ റിട്ടയർമെന്റ് നുശേഷം കൊച്ചിയിൽ തുടരാനായി എടുത്തതായിരുന്നു ഫ്ലാറ്റ്. അദ്ദേഹത്തിന് കൊച്ചിയിലെ അടിച്ചുപൊളി ജീവിതത്തിനേക്കാൾ ഇഷ്ടം കണ്ണൂരിലെ നാട്ടിൻപുറമാണ്. അദ്ദേഹമാണ് ശരിക്കും അടിച്ചുപൊളിക്കുന്നത് എന്നും തങ്ങളാണ് ഷൂട്ടിംഗ് തിരക്കിലും മറ്റും കഷ്ടപ്പെടുന്നതെന്നും അമ്മ പറയുന്നു. അച്ഛനെ നാട്ടിൻപുറത്ത് ഒറ്റയ്ക്ക് ആക്കി അമ്മയും മക്കളും സിറ്റി ലൈഫിൽ അടിച്ചുപൊളിക്കുകയാണ് തുടങ്ങിയ കമന്റുകൾ കാണുമ്പോൾ വേദന തോന്നാറുണ്ട്. ഇത്തരത്തിലുള്ള പഴികൾ കേൾക്കുമ്പോൾ താൻ പലപ്പോഴും ഭർത്താവിനോട് ചോദിച്ചിട്ടുണ്ട് ‘ എന്തുകൊണ്ട് തങ്ങൾക്കൊപ്പം കൊച്ചിയിൽ വന്നു നിന്നു കൂടാ എന്ന്?’ എന്നാൽ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ‘ നമ്മൾ നാട്ടുകാരുടെ ചിലവിൽ അല്ലല്ലോ ജീവിക്കുന്നത്’.

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും നാട്ടിൽ ചെല്ലുമ്പോൾ അവിടെയുള്ളവർ തങ്ങളോട് ചോദിക്കും എന്തുകൊണ്ട് രാജനെയും കൊണ്ടുപോയി കൂടാ എന്ന്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ചർച്ചയായതോടെ വ്യാപക വിമർശനമാണ് തങ്ങൾക്കെതിരെ വരുന്നതെന്നും അനശ്വരയുടെ അമ്മ പറയുന്നു.

Leave a Reply