
ന്യൂ ഡൽഹി: ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസം ലത മങ്കേഷ്‌കറിന് ഇന്ന് 92-ാം പിറന്നാള്‍ . കുടുംബത്തോടൊപ്പമാണ് പിറന്നാള്‍ ആഘോഷം.1929 സെപ്റ്റംബർ 28ന് ഇൻഡോറിൽ ആണ് ജനനം. ദീനനാഥ് മങ്കേഷ്കറും ശേവന്തി മങ്കേഷ്കറുമായിരുന്നു മാതാപിതാക്കള്‍. പിതാവിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്.
1942 ല്‍ ‘കിടി ഹസാല്‍’ എന്ന മറാത്തി ചിത്രത്തില്‍ ‘നാചു യാ ഗാഥേ’, എന്ന ഗാനം ആലപിച്ചുകൊണ്ടാണ് തുടക്കം. 36-ലേറെ ഭാഷകളിലായി നാല്‍പതിനായിരത്തിലേറെ സിനിമാഗാനങ്ങള്‍ ഇതിനകം ലതാജി ആലപിച്ചു.’ നെല്ല്’ എന്ന ചിത്രത്തിലെ ‘കദളി ചെങ്കദളി ചെങ്കദളി പൂ വേണോ..’ എന്ന് തുടങ്ങുന്ന ഗാനം മാത്രമാണ് മലയാളത്തിൽ ആലപിച്ചിട്ടുള്ളത്. പത്മഭൂഷണ്‍(1969), പത്മവിഭൂഷണ്‍(1999), ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്(1989), ഭാരതരത്‌ന(2001), മൂന്ന് നാഷനല്‍ ഫിലിം അവാര്‍ഡുകള്‍, തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.