Spread the love

തനിക്ക് കോവിഡ് പോസിറ്റീവാണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് നടി ലെന. യുകെയില്‍ നിന്ന് നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലവുമായിട്ടാണ് താന്‍ വന്നതെന്ന് ലെന ഫറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലെന ഇക്കാര്യം അറിയിച്ചത്. നിലവിലെ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം യുകെയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് നടത്തുന്ന ജീനോം സീക്വന്‍സിംഗ് ടെസ്റ്റ് പരിശോധനയ്ക്കായി കാത്തിരിക്കുകയാണ് താനെന്നും ബംഗളൂരുവിലെ ആശുപത്രിയില്‍ ക്വാറന്റീനില്‍ കഴിയുകയാണെന്നും ലെന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.

‘ഞാന്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുന്നു. ദയവായി ഈ വാര്‍ത്ത പങ്കിടരുത്. ഞാന്‍ ഇവിടെ സുരക്ഷിതയാണ് നിങ്ങളുടെ ആശങ്കയ്ക്കും പ്രാര്‍ത്ഥനയ്ക്കും നന്ദി’. ലെന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാന്‍ നടി ലെന എനിക്ക് കൊവിഡ് പോസിറ്റീവ് ( UK Strain) ആണെന്നും ബാംഗ്ലൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയും ചെയ്തുവെന്ന് വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഒരു വാര്‍ത്ത പ്രചരിക്കുന്നു. ഇത് തീര്‍ത്തും വ്യാജമാണ്, ഞാന്‍ യുകെയില്‍ നിന്ന് വന്നത് നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധന ഫലവുമായിട്ടാണ്.

നിലവിലെ കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി യുകെയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് നടത്തുന്ന ഴലിീാല ലെൂൗലിരശിഴ ടെസ്റ്റ് , പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നു. ഇപ്പോള്‍ ബാംഗ്ലൂര്‍ ആശുപത്രിയില്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ഞാന്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുന്നു. ദയവായി ഈ വാര്‍ത്ത പങ്കിടരുത്. ഞാന്‍ ഇവിടെ സുരക്ഷിതയാണ് നിങ്ങളുടെ ആശങ്കയ്ക്കും പ്രാര്‍ത്ഥനയ്ക്കും നന്ദി.

സ്‌നേഹപൂര്‍വ്വം, ലെന.

Leave a Reply