
പാലക്കാട് അകത്തേത്തറയിൽ മേലേ ചെറാട് ഭാഗത് പുലിയിറങ്ങി. തെക്കേപരിയത്ത് രാധാകൃഷ്ണന്റെ എന്നയാളുടെ വളർത്തു നായയെ പുലി ആക്രമിച്ചു. ഒരാഴ്ചമുമ്പ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ ഉമ്മിനി ഉൾപ്പെടുന്ന പഞ്ചായത്താണ് അകത്തേത്തറ. അന്ന് തള്ളപ്പുലിയെ പിടികൂടാൻ നോക്കിയിരുന്നെങ്കിലും നടന്നില്ല. കെണി വച്ച കൂട്ടിൽ നിന്നു തന്നെ ഒരു കുഞ്ഞിനെ പുലി എടുത്തുകൊണ്ടുപോയി. ഈ സംഭവത്തിന് ശേഷമാണ് ഇപ്പോൾ വീണ്ടും ഈ മേഖലയിൽ പുലി സാന്നിധ്യം. വളർത്തുമൃഗങ്ങളെ വരെ ആക്രമിച്ചതിനാൽ നാട്ടുകാരാട്ടെ ഭീതിയിലുമാണ്