ന്യൂഡൽഹി :ഇന്ത്യയ്ക്ക് ലഭ്യമാകാനിരിക്കുന്ന ഏറ്റവും ചെലവ് കുറഞ്ഞ വാക്സീനുകളിൽ ഒന്നായ ബയോളജിക്കൽ ഇയുടെ ‘കോർ ബെവാക്‌സീൻ ‘ നിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യ.

കഴിഞ്ഞ പത്ത് വർഷമായി നടക്കുന്ന ഗവേഷണങ്ങളുടെ തുടർച്ചയാണിത്.പൂർണമായി ഇന്ത്യയിൽ വികസിപ്പിച്ചതാണെങ്കിലും ഇതിൻറെ സാങ്കേതികവിദ്യ രൂപപ്പെടുത്തിയത് ഹൂസ്റ്റണിലെ റബയ്ലോർ കോളേജ് ഓഫ് മെഡിസിനിലെ (ബിസിഎം)ഗവേക്ഷകരാണ്.വാക്സിൻ ഘടന പരമ്പരാഗതമായതിനാൽ അനുമതി വേഗത്തിൽ ലഭിക്കും എന്ന് ബിസിഎമ്മിലെ അസോസിയേറ്റ് ഡീൻ ഡോ. മരിയ എല്ലൊൻ ബോട്ടെസെ പറഞ്ഞു.
ഇന്ത്യയിലെ മറ്റു വാക്‌സീനുകളിൽ നിന്ന് വ്യത്യസ്തമായി പ്രോട്ടീൻ അധിഷ്ഠിത വാക്സിനാണ് കോർബെവാക്‌സിൻ എന്നതാണ് ഇതിന്റെ പ്രത്യേക. കൊറോണ വൈറസിനെ മനുഷ്യ കോശങ്ങളിലേക്ക് തുളച്ചു കയറാൻ സഹായിക്കുന്ന മുള്ളുകൾ പോലുള്ള സ്പൈക് പ്രോട്ടീനുകളാണ് വാക്സീനായി ഉപയോഗിക്കുന്നത്. വൈറസിന്റെ മറ്റു ഭാഗങ്ങൾ ഇല്ലാത്തതിനാൽ ഇത് അപകടകാരിയല്ല.അതേസമയം, സ്പൈക് പ്രോട്ടീൻ എത്തുന്നതോടെ പ്രതിരോധശേഷി വർധിക്കുകയും ചെയ്യും. ഡോസ് ഒന്നിന് 250 രൂപയിൽ താഴെയാണ് വില പ്രതീക്ഷിക്കുന്നത്.30 കോടി ഡോസുകൾക്കാണ് ഇന്ത്യ ഓർഡർ നൽകിയിരിക്കുന്നത്.