Spread the love
രാജ്യത്ത് പ്രതിദിന രോഗികൾ അര ലക്ഷത്തിൽ താഴെ; മൂന്ന് മടങ്ങ് രോഗമുക്തർ

ന്യൂഡൽഹി: രാജ്യത്തെ കൊറോണ കണക്കുകളിൽ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ അരലക്ഷത്തിൽ താഴെ രോഗികൾ മാത്രമാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ചയും 50,000 രോഗികൾ മാത്രമായിരുന്നു. പ്രതിദിന കേസുകളിലെ ഗണ്യമായ കുറവാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രേഖപ്പെടുത്തുന്നത്. രാജ്യത്താകമാനം നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ 24 മണിക്കൂറിനിടെ 44,877 രോഗികളാണ് റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ.മന്ത്രാലയം അറിയിച്ചു. 5,37,045 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. സജീവ രോഗികളുടെ എണ്ണവും ദിനംപ്രതി കുറഞ്ഞു വരികയാണ്. 3.17 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

അതേസമയം 1,17,591 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 97.55 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46.82 ലക്ഷം വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത വാക്‌സിൻ ഡോസുകൾ 172.29 കോടിയായി ഉയർന്നു.

Leave a Reply