മെഗാ ജോബ് ഫെയർ ജീവിക- 2022 ലേക്ക് രജിസ്റ്റർ ചെയ്യാം
തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെ നേതൃത്വത്തിൽ 2022 ജനുവരി 8,9 തീയതികളിൽ എറണാകുളം ജില്ലയിലെ തൃക്കാക്കര ഭാരത് മാതാ കോളേജിൽ നടക്കുന്ന മെഗാ ജോബ് ഫെയർ ജീവിക – 2022 ലേക്ക് തൊഴിൽദാതാക്കൾക്ക് ഡിസംബർ 15 വരെ രജിസ്റ്റർ ചെയ്യാം. തൊഴിലന്വേഷകർക്ക് ഡിസംബർ 17 മുതൽ 27 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിവിധ യോഗ്യതകൾ ഉള്ള രണ്ടായിരത്തിനടുത്ത് ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാൻ സാധിക്കും. മികച്ച ഉദ്യോഗാർത്ഥികളെ തേടുന്ന തൊഴിൽദാതാക്കൾക്ക് www.statejobportal.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് മേളയിൽ പങ്കാളികളാകാം. കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെ മേൽനോട്ടത്തിൽ എറണാകുളം ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 7306402567 എന്ന നമ്പറിൽ ബന്ധപ്പെടണം.