എല്‍ഐസി സ്വകാര്യവത്കരിക്കുമെന്ന് ബജറ്റില്‍ വ്യക്തമാക്കി ധധമന്ത്രി നിര്‍മല സീതാരാമന്‍. കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന് സര്‍ക്കാര്‍ നീക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന പ്രഖ്യനമായിരുന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നടത്തിയത്.
രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷ്യൂറന്‍സ് കമ്പിനിയെന്ന നിലയില്‍ എല്‍ഐസിയുടെ ഐപിഒ ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. ഓഹരി കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് നല്‍കി അതിലൂടെ 12 ബില്യണ്‍ ഡോളര്‍ സമാഹരിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
സുപ്രധാനമല്ലാത്ത മേഖലകളിലെ കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുകയോ പൂട്ടുകയോ ചെയ്യുന്നതിനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്താന്‍ നിതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ നേതൃത്വത്തിലുള്ള ഉന്നതസമിതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു.
ഈ സമിതിയുടെ ശുപാര്‍ശയെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് എല്‍ഐസി സ്വകാര്യവത്കരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ബജറ്റിലുള്‍പ്പെടുത്തിയതെന്നാണ് സൂചന. നേരത്തെ ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖ പൊതുമേഖല സ്ഥാപനങ്ങളും വിമാനത്തവളമടക്കമുള്ളവ കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചിരുന്നു.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ശക്തമായി തുടരുകയാണെന്നും ധനമന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 9.2ശതമാനം വളര്‍ച്ചാ നിരക്കാണ് രാജ്യം പ്രതീക്ഷിക്കുന്നത്. പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യം സജ്ജമാണ്. സമ്പദ് വ്യവസ്ഥ അതിശക്തമായി തിരിച്ചു വരുകയാണ്. ഡിജിറ്റല്‍ എക്കോണമി സമ്പത്തിക മേഖലയെ കരുത്തുറ്റതാക്കിയെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.