Spread the love
സംയുക്ത സൈനിക മേധാവിയായി ലെഫ്. ജനറൽ അനിൽ ചൗഹാൻ ചുമതലയേറ്റു

ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി (സി.ഡി.എസ്) റിട്ട. ലെഫ്. ജനറൽ അനിൽ ചൗഹാൻ ചുമതലയേറ്റു. കരസേന മേധാവി മനോജ് പാണ്ഡെ, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി, നാവികസേന മേധാവി വൈസ് അഡ്മിറൽ എസ്.എൻ ഗോർമഡെ, എയർ മാർഷൽ ബി.ആർ. കൃഷ്ണ എന്നിവരും അനിൽ ചൗഹാന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് ജനറൽ അനിൽ ചൗഹാൻ ചുമതലയേൽക്കാൻ സൗത്ത്ബ്ലോക്കിലെത്തിയത്.

സേനാവിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേഷ്ടാവായി പ്രവർത്തിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ് സംയുക്ത സൈനിക മേധാവി. പ്രതിരോധ രംഗത്ത് കൃത്യമായ ഏകോപനം നിലനിർത്തുക എന്നതും സി.ഡി.എസിന്റെ ചുമതലയാണ്. മേക്ക് ഇൻ ഇന്ത്യ പ്രതിരോധ പദ്ധതിയുടെയും പ്രതിരോധ മേഖലയിലെ ആത്മനിർഭർ ഭാരത് പദ്ധതികളുടെയും ചുമതലയും സംയുക്ത സൈനിക മേധാവിക്കായിരിക്കും.

Leave a Reply