Spread the love
️ലൈഫ് കരട് പട്ടിക: അപ്പീല്‍ സമയം ഇന്ന് അവസാനിക്കും

ലൈഫ് പദ്ധതിയുടെ കരട് പട്ടികയിലെ ആദ്യഘട്ട അപ്പീല്‍ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.

ആക്ഷേപമോ പരാതിയോ ഉള്ളവര്‍ക്ക് ഇന്ന് രാത്രി 12 വരെ ഓണ്‍ലൈനായി അറിയിക്കാം. അതിനുശേഷം അപ്പീലുകളോ ആക്ഷേപങ്ങളോ സ്വീകരിക്കില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ അറിയിച്ചു.

ജൂണ്‍ 10 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ ഇന്നലെ വൈകിട്ട് നാല് വരെ 43,422 അപ്പീലുകളാണ് ലഭിച്ചത്. ഇതിന് പുറമേ പൊതുജനങ്ങളുടെ ആറ് ആക്ഷേപങ്ങളും ലഭിച്ചു.

ആദ്യഘട്ടത്തിലെ അപ്പീലുകള്‍ 29 നകം തീര്‍പ്പാക്കും. പഞ്ചായത്തുകളില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും നഗരസഭകളില്‍ നഗരസഭാ സെക്രട്ടറിയും കണ്‍വീനറായ സമിതിയാണ് അപ്പീല്‍ പരിശോധിക്കുന്നത്. ഇതിന് ശേഷമുള്ള പട്ടിക ജൂലായ് ഒന്നിന് പ്രസിദ്ധീകരിക്കും.

ജൂലായ് എട്ടുവരെ രണ്ടാംഘട്ട അപ്പീല്‍ നല്‍കാം. കളക്ടര്‍ അദ്ധ്യക്ഷനായ സമിതിയാണ് രണ്ടാംഘട്ട അപ്പീല്‍ പരിഗണിക്കുന്നത്. ആദ്യ അപ്പീലിന്‍മേല്‍ പരിഹാരമാകാത്തവര്‍ക്ക് മാത്രമേ രണ്ടാം ഘട്ടം അപ്പീല്‍ നല്‍കാനാകൂ. 5,14,381 ഗുണഭോക്താക്കളാണ് കരട് പട്ടികയിലുള്ളത്. അന്തിമ ഗുണഭോക്തൃ പട്ടിക ആഗസ്റ്റ് 16ന് പ്രസിദ്ധീകരിക്കും.

Leave a Reply